ജുനൈദ് കൈപ്പാണി ഇടപെട്ടു: കാരാട്ട്ക്കുന്നിലെ കുടിവെള്ളപ്രശ്നം പരിഹരിച്ചു

അഞ്ചാംമെയിൽ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കെല്ലൂർ വാർഡിലെ
കാരാട്ട്ക്കുന്ന് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു കുടിവെള്ള പ്രശ്നം.
വയനാട് ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം അനുവദിച്ചുകൊണ്ട് ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി പ്രശ്നം സമയബന്ധിതമായി പരിഹരിച്ചിരിക്കുകയാണ്.
പദ്ധതിയുടെ ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ റംല മുഹമ്മദ്‌, ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത് തുടങ്ങിയവരും മറ്റ് വിശിഷ്ട വ്യക്തികളും നാട്ടുകാരും ചേർന്ന് ഉദ്ഘാടനപരിപാടികൾ ആഘോഷപൂർവ്വം നടത്തി.നാട്ടുകാരുടെയും
നാടിന്റെയും സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ജുനൈദ് കൈപ്പാണിയുടെ ഇടപെടലുകൾ ഇതിനകം ശ്രദ്ധേയമായതാണ്

Leave a Reply

Your email address will not be published. Required fields are marked *