മാനന്തവാടി പള്ളിയിൽ ഓർമ്മപ്പെരുന്നാളും പായോട് കുരിശും തൊട്ടിയുടെ കൂദാശയും 28,29 തീയതികളിൽ 

മാനന്തവാടി : സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ 340 – മത് ഓർമ്മ പെരുന്നാളും പായോട് സ്ഥാപിതമായ കുരിശും തൊട്ടിയുടെ കൂദാശ കർമ്മവും 28 ,29 തീയതികളിലായി നടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും. വൈകീട്ട് 5 ന് പായോട് കുരിശിങ്കൽ കൊടി ഉയർത്തും. 5.30 ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫനോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം കൊടുക്കും. തുടർന്ന് സന്ധ്യാപ്രാർത്ഥനയും കുരിശും തൊട്ടിയുടെ കൂദാശയും നടക്കും. സാംസ്കാരിക സമ്മേളനം മന്ത്രി ഒ. ആർ. കേളു ഉട്ഘാടനം ചെയ്യും. ഇടവക മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫനോസ് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിതികളും വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ആശീർവാദം, ലേലം, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടാകും. 29 ന് നടക്കുന്ന വി.മൂന്നിന്മേൽ കുർബ്ബാനക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. മോർ സ്തേഫനോസ് ഗീവർഗീസ് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ഷിനോജ് പുന്നശ്ശേരി എന്നിവർ സഹകാർമികത്വം വഹിക്കും. മദ്ധ്യസ്ഥപ്രാർത്ഥന, പ്രദക്ഷിണം, ലേലം, നേർച്ച ഭക്ഷണം എന്നിവയോടെ സമാപിക്കും. പെരുന്നാളിൻ്റെയും കൂദാശയുടെയും ഒരുക്കങ്ങൾ പൂർത്തിയായി വികാരി ഫാ. ബേബി പൗലോസ്, സഹ വികാരി ഫാ. വർഗീസ് താഴത്തെകുടി, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജൊ നടുത്തോട്ടത്തിൽ, ജോ. സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, നിർമാണ കമ്മിറ്റി കൺവീനർ ബിജു ഉഴുന്നിങ്കൽ, യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *