നവീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം ചെയ്തു

കുറുമ്പാല ഗവ ഹൈസ്‌കൂളില്‍ നവീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗിച്ചാണ്പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്അംഗം ബുഷറ വൈശ്യന്‍ അധ്യക്ഷയായ പരിപാടിയില്‍സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ റഷീദ്, സീനിയര്‍ അസിസ്റ്റന്റ്ടി.വി സിബി, എം.പി.ടി.എ പ്രസിഡന്റ് റജീന മുനീര്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എസ് ശ്രീനിവാസന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഇ.സി അബ്ദുള്ള,എസ്.എം.സി ചെയര്‍മാന്‍ ഉസ്മാന്‍ കാഞ്ഞായി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *