മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി
സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് വച്ചു കേഴ മാനിനെ വേട്ടയാടി പിടിച്ച അനിൽ മാവത്ത്, റോമോൻ, പഴമ്പിള്ളിയി വീട്, മൂടക്കൊല്ലി, വർഗീസ്, എള്ളിൽ വീട്, മൂടക്കൊല്ലി, വിഷ്ണു ദിനേശ് കള്ളി യാട്ട് കുന്നേൽ വീട്, മൂടക്കൊല്ലി എന്നിവർ അടങ്ങിയ സംഘത്തെ ചെതലത്ത് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം. കെ രാജീവ് കുമാർ അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അബ്ദുൽ ഗഫൂർ കെ. പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. വി സുന്ദരേശൻ, എം. എസ് സുരേഷ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ഷൈനി. സി, അനീഷ. പി, രഞ്ജിത്ത് സി. വി, അശോകൻ പി. ബി രവി ഫോറെസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നാടൻ തോക്ക്, കാർ, കാട്ടാടിന്റെ ജഡം എന്നിവയും കണ്ടെടുത്തു. രണ്ടു മാസത്തിനിടെ ടി മേഖലയിൽ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ കേസ് ആണിത്
