വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവം 2025: ലോഗോ പ്രകാശനം ചെയ്തു

കണിയാമ്പറ്റ : 2025 ഒക്ടോബർ 6, 7, 8 തീയതികളിലായി കണിയാമ്പറ്റ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ശാസ്ത്രോത്സവം സ്വാഗതസംഘം ചെയർപേഴ്സനും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ വി രജിത ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മേമാടൻ, കമല രാമൻ, സരിത മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോഹരൻ എം, പിടിഎ വൈസ് പ്രസിഡണ്ട് സലീം വി, ശാസ്ത്രോത്സവം ജനറൽ കൺവീനറും കണിയാമ്പറ്റ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളുമായ അജേഷ് പി ആർ, പ്രധാനാധ്യാപിക ഷിംജി ജേക്കബ്, മനോജ് കുമാർ എം, സഹൽ കെ, സിദ്ധിഖ് കെ എൻ എന്നിവർ പങ്കെടുത്തു. പനമരം സ്വദേശി സൂഫിയൻ കെ സിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *