മുട്ടിൽ: മുട്ടിൽ WOVHSS എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. NSS മാനസ ഗ്രാമമായ സ്കൂൾ കുന്നിലാണ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ആയിഷ കാര്യങ്ങൽ ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ അധ്യക്ഷനായി. വളണ്ടിയർ റന സ്വാഗതം പറഞ്ഞു. NSS ലീഡർമാരായ അദീൽ, മെഹർ ശെയ്ഖ് എന്നിവർ സംസാരിച്ചു. മാനസ ഗ്രാമത്തിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
