പനമരം : പനമരം ചെറുകാട്ടൂർ കൈതക്കൽ പാറക്കുനി വീട്ടിൽ ഗോവിന്ദൻ (48) ആണ് പനമരം പോലീസിന്റെ പിടിയിലായത്. 01.10.2025 ഉച്ചയോടെ രഹസ്യ വിവരത്തെത്തുടർന്ന് ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 9 ലിറ്ററോളം നാടൻ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. വീട്ടിനകത്തുള്ള പണി തീരാത്ത അറ്റാച്ച്ഡ് ബാത്‌റൂമിൽ രണ്ടു കന്നാസുകളിലായി ചാരായവും ബർത്തിൽ നിന്ന് ചാരായം വാറ്റുന്നതിനുള്ള മൺകലവും മൺ തളികയും താഴെയായി അലുമിനിയം ചെരിവവും, ബക്കറ്റും, വാഷും കണ്ടെടുക്കുകയായിരുന്നു. പനമരം ഇൻസ്‌പെക്ടർ എസ് എച്ച് ഓ പി ജി രാംജിത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ യു മുഹമ്മദ് സുഹൈലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നാടൻ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ
