വാർഷികവും, പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

മാനന്തവാടി : പുതിയിടംകുന്ന് കടത്തനാട് ചേകോർ കളരി സംഘത്തിന്റെ പതിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചുവടുമാറ്റവും പ്രതിഭകളെ ആദരിക്കലും കളരി അങ്കണത്തിൽ വച്ച് നടന്നു.

ചടങ്ങിന് റോഷിൻ മാത്യു സ്വാഗതം ആശംസിച്ചു.കെ ജെ. പൈലി അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വയനാട് ജില്ലാ വിമുക്തി മാനേജറുമായ സജിത് ചന്ദ്രൻ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും, ലഹരി വിരുദ്ധ സന്ദേശം നൽകുകയും, കളരിപ്പയറ്റിലൂടെ ലഭിക്കുന്ന പ്രതിരോധവും മെയ് വഴക്കവും ഏറ്റവും മികച്ച പോസിറ്റീവ് ലഹരിക്ക് ഉദാഹരണമാണെന്നും , യുവാക്കൾ കളരി അഭ്യസിക്കുന്നത് സംസ്കാരമാക്കണമെന്നും അഭിപ്രായപ്പെട്ടു.

മുഖ്യാതിഥി കെ.ടി.സത്യൻ ഗുരുക്കൾ, കെ.ടി.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം പ്രതിഭകളെ ആദരിക്കുകയും, തെറ്റായ ലഹരികളോട് നോ പറയാൻ ഏവർക്കും കഴിയണമെന്നും “കളരിയാവട്ടെ ലഹരി” എന്നും ആഹ്വാനം ചെയ്തു.കെ.വി സെബാസ്റ്റ്യൻ, ഇ.വി.പ്രിയ മുതലായവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കടത്തനാടൻ കളരി സംഘം ഗുരുക്കൾ ജയിൻ മാത്യു നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *