കൽപ്പറ്റ :രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്താകമാനം നടത്തുന്ന വോട്ട് ചോരി ക്യാമ്പയിന്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യം തകർക്കാനും അധികാരങ്ങൾ നേടാനും ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് ബിജെപി നടത്തുന്ന വോട്ടർ പട്ടിക ക്രമക്കേട് രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരിക്കുന്നു എന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷൻ ആയിരുന്നു. സി ജയപ്രസാദ്, പി വിനോദ് കുമാർ, കെ കെ രാജേന്ദ്രൻ,കരിയാടൻ ആലി, ഹർഷൽ കോന്നാടൻ, കെ അജിത, ആയിഷ പള്ളിയാൽ, രാജാറാണി തുടങ്ങിയവർ പ്രസംഗിച്ചു
