13,14,15 തീയതികളിൽ കൽപ്പറ്റ നഗരസഭാ വികസന സന്ദേശ യാത്ര

*13,14,15 തീയതികളിൽ കൽപ്പറ്റ നഗരസഭാ വികസന സന്ദേശ യാത്ര*

*ഒക്ടോബർ എട്ടിന് കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്ക് മാർച്ച് നടത്തും: കോൺഗ്രസ്സ്*

കൽപ്പറ്റ: സാധാരണക്കാരും പാവപ്പെട്ടവരും ബാങ്കിൽ നിക്ഷേപിച്ച പണം എടുത്ത് ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച് നിക്ഷേപകരെ വഞ്ചിച്ച കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്കുകളുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഒരു സർക്കാർ അനുമതി പോലുമില്ലാതെ സിപിഎം പാർട്ടി തീരുമാനപ്രകാരമാണ് വൻതുകകൾ ബ്രഹ്മഗിരി യിൽ നിക്ഷേപിച്ചതെന്നും ബ്രഹ്മഗിരി സൊസൈറ്റി തകർന്നോടു കൂടി നിക്ഷേപകർക്ക് പണം കിട്ടാത്ത സാഹചര്യമാണ് ഉണ്ടായതെന്നും മണ്ഡലം കോൺഗ്രസ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പി പി ആലി പറഞ്ഞു. 13,14,15 തീയതികളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾ തുറന്നു കാണിച്ചുകൊണ്ടും കൽപ്പറ്റ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി നഗരസഭയിൽ വികസന സന്ദേശയാത്ര നടത്തുവാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു.സി ജയപ്രസാദ്, പി വിനോദ് കുമാർ, കരിയാടൻ ആലി, കെ കെ രാജേന്ദ്രൻ,
ഹർഷൽ കോന്നാടൻ,കെ ശശികുമാർ,ഡിന്റോ ജോസ്, രമേശ് മാണിക്യം, പി കെ മുരളി, എസ് മണി, മുഹമ്മദ് ഫെബിൻ,സുനീർ ഇ,ഷബ്‌നാസ് തെന്നാനി, സതീഷ് കുമാർ, കെ അജിത,ആയിഷ പള്ളിയാൽ, രാജാറാണി തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *