സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി:  ശതാവരി ആയുർവേദയും കൃപ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽഎടപ്പടിയിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു ഏഴാം വാർഡ് കൗൺസിലർ അബ്ദുൽ ആസിഫ് അധ്യക്ഷത വഹിച്ചു ഒമ്പതാം വാർഡ് കൗൺസിലർ രാമചന്ദ്രൻ, ഡോക്ടർ അഷ്ന കമാല്‍, രാകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഡോക്ടർ ശരത് സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് ശ്യാം ജിത്ത് നന്ദിയും പറഞ്ഞു ശതാവരി ആയുർവേദ ചീഫ് ഡോക്ടർ കൺസൾട്ടന്റ് ഡോക്ടർ അരുൺ വി നായർ ആയുർവേദത്തെക്കുറിച്ചും സിവിൽ എക്സൈസ് ഓഫീസർ ഹാഷിം ലഹരി വിരുദ്ധ ക്ലാസ്സും എടുത്തു നൂറോളം ആളുകൾ പങ്കെടുത്ത ക്യാമ്പ് 3 മണിയോടുകൂടി അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *