സി എച്ച് അനുസ്മരണ സംഗമം സംഘടിപ്പിച്ചു

തരുവണ: എല്ലാവരാലും അംഗീകരിക്കപ്പെട്ട നീതിമാനായഭരണാധികാരിയായിരുന്നു സി.എച്.മുഹമ്മദ് കോയ സാഹിബെന്ന്

ജില്ലാ മുസ്ലിം ലീഗ് ട്രെഷറർ പി.കെ.അബൂബക്കർ പ്രസ്ഥാവിച്ചു. ദരിദ്ര കുടുംബത്തിൽ ജനിച്ച് ത്യാക പൂർണ പ്രവർത്തനത്തിലൂടെ കുറഞ്ഞ കാലം കൊണ്ട് നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച അപൂർവ നേതാക്കളിൽഒരാളാണ് സി.എച്.പിന്നോക്ക സമുദായത്തിന് അഭിമാനകരമായ അസ്തിത്വം നൽകി പാവപ്പെട്ടവരെ ചേർത്ത് പിടിച് കൊണ്ട് സി.എച്ചി.ന്റെ പൂർവകാല പ്രവർത്തനമാണ് മുസ്ലിം ലീഗിന് ഇന്നത്തെ നിലയിൽ എത്താൻ സഹായിച്ചത് എന്നുംവെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തരുവണയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.യോഗത്തിൽ മുൻ ജില്ലാ നേതാക്കളായിരുന്ന പി.പി.എ.കരീം,പി.പി.വി.മൂസ്സ തുടങ്ങിയവരെയും അനുസ്മരിച്ചു.പ്രസിഡന്റ് മോയി കട്ടയാട് അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ജിൻഷാദ് വാരാമ്പറ്റ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.റഷീദ്,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,അഹമ്മദ് മാസ്റ്റർ,പഞ്ചായത്ത് ഭാരവാഹികളായ പി.സി.ഇബ്രാഹിം ഹാജി,എ.മോയി,സി.സി.അബ്ദുള്ള, മുതിര മായൻ,കെ.എം.അബ്ദുള്ള ഹാജി,മൊയിൻ കാസിം,പടയൻ റഷീദ്,പടയൻ മമ്മൂട്ടിഹാജി,ബാലൻ വെള്ളരിമേൽ,എ.കെ.നാസർ,

ഹാരിസ് ആറുവാൾ

അജ്നാസ് തരുവണ

നാസർ പുലിക്കാട്,

യൂസുഫ് വെള്ളമുണ്ട

സമദ് വെള്ളമുണ്ട

മമ്മൂട്ടി കെല്ലൂർ,തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *