ചെറുകര: റിനൈസൻസ് ലൈബ്രറി ചെറുകരക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച
ടോയ്ലറ്റ് ബ്ലോക്കും സ്റ്റേജും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കെ പ്രേമരാജ് അധ്യക്ഷത വഹിച്ചു.
മംഗലശ്ശേരി മാധവൻ മാസ്റ്റർ,എം.ജെ ഷിബി, സി. ജി പ്രത്യുഷ്,അഡ്വ. കെ രാജേഷ്, പത്മനാഭൻ മാസ്റ്റർ,വി.പി പ്രേം പ്രകാശ്, എം. ഷൈബി,കെ സാജിഷ്, സ്വപ്ന എം തുടങ്ങിയവർ പ്രസംഗിച്ചു.
