മാനന്തവാടി: നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ പുനർജ്ജനി പ്രൊജക്റ്റ് മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജിലെ എൻ.എസ്. എസ് യൂണിറ്റ് നല്ലൂർനാട് അംബേദ്കർ ക്യാൻസർ സെന്ററിൽ നടത്തി. ഒക്ടോബർ 10,11,12 തീയതികളിൽ നടന്ന പുനർജ്ജനി ക്യാമ്പ് പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ അധ്യക്ഷനായ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഡോ. സൂര്യ, ഹെഡ് നേഴ്സ് ആലീസ്, പി. ടി സുബാഷ്, ജിഷ്ണു ജയാനന്ദൻ, ശ്രിയ തുടങ്ങിയവർ സംസാരിച്ചു. 3 ദിവസങ്ങളിലായി 60 ഓളം വോളന്റീയേഴ്സ് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ഉപകാരണങ്ങൾ നന്നാക്കുകയും തുരുമ്പെടുത്തു തുടങ്ങിയവ പെയിന്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്യുന്ന പ്രോജെക്ടിന്റെ ഭാഗമായി ക്യാൻസർ സെന്ററിലെ കേടുവന്നതും ഉപയോഗശൂന്യവുമായ വീൽ ചെയ്യറുകൾ, സ്ട്രക്ച്ചറുകൾ ഒപിയിൽ രോഗികൾക്കിരിക്കാനാവശ്യമായ എയർപോർട്ട് ചെയറുകൾ, ട്രോളികൾ മുതലായവ റിപ്പയർ ചെയ്തും തുരുമ്പെടുത്ത് ഉപേക്ഷിക്കാറായ അവസ്ഥയിലിരുന്ന IV ഫ്ലൂയിഡ് സ്റ്റാണ്ടുകൾ, ലോക്കറുകൾ, സ്ക്രീനുകൾ, വാർഡിലെയും ഡിയാലിസിസ് യൂണിറ്റിലെയും കട്ടിലുകൾ തുടങ്ങിയ തുരുമ്പ് കളഞ്ഞു പെയിന്റ് ചെയ്തും നല്ലൂർനാട് ആശുപത്രിയിലെ ഏകദേശം 5.5 ലക്ഷത്തോളം മൂല്യം വരുന്ന ഉപകരണങ്ങളാണ് കോളേജിലെ എൻ.എസ്.എസ് വോളന്റീയേഴ്സും, അധ്യാപകരും ചേർന്ന് നന്നാക്കിയെടുത്തത്. ക്യാമ്പിന് പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ധനിത, സ്റ്റാഫൻഗങ്ങളായ ജിഷ്ണു, സന്ദീപ്, അബ്ദുൽ റഷീദ്, ശ്രീജിത്ത്, വോളന്റീയർ സെക്രട്ടറിമാരായ ശ്രിയ, അബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
