കൽപ്പറ്റ: നാൽപത്തിനാലാമത് റവന്യു ജില്ല സ്കൂൾ ശാസ്ത്രോൽസവം ഒക്ടോബർ 16, 17 (വ്യാഴം, വെള്ളി) മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. ശാസ്ത്ര-ഗണിത, സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേള, വിവര സാങ്കേതിക മേളകളിലായി
1500 ഓളം പ്രതിഭകൾ മാറ്റുരക്കും. വ്യാഴം രാവിലെ 10 മണിക്ക് സംസ്ഥാന ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ഉൽഘാടനം നിർവ്വഹിക്കും.
വെള്ളി വൈകുന്നേരം 3ന് സമാപനമ്മേളനം പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളു ഉൽഘാടനം നിർവഹിക്കും. ഉൽഘാടന സമാപന സമ്മേളനത്തിൽ അഡ്വ. ടി സിദ്ധീഖ് എം എൽ എ അധ്യക്ഷത വഹിക്കും. ഐ സി ബാലകൃഷ്ണൻ എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
മൂന്ന് സബ് ജില്ലകളിൽ നിന്നും ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടിയവരാണ് ജില്ല തലത്തിൽ മൽസരിക്കാനെത്തുക. മേളയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി.
വയനാട് ഓർഫനേജിന് കീഴിൽ മുട്ടിൽ കാമ്പസിൽ പ്രവർത്തിക്കുന്ന
വൊക്കേഷണൽ ഹയർ സെക്കൻ്ററി,
ഹയർ സെക്കൻ്ററി,
ഹൈസ്കൂൾ, സ്പീച്ച് ആൻ്റ് ഹിയറിംഗ് സ്ക്കൂൾ,
യു.പി.സ്കൂൾ
എന്നിവയാണ് വേദി. മുന്നൂറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരയും സജ്ജമാണ്.
വിജയികൾക്ക്
എവറോളിംഗ് ട്രോഫികൾക്ക് പുറമെ വ്യക്തിഗത
മെമൻ്റൊയും നൽകും.
ഇരു ചടങ്ങുകളിലായി
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ചന്ദ്രിക കൃഷ്ണൻ,
ഗ്രാമ പഞ്ചായത് പ്രസിഡണ്ട് ശ്രീദേവി ബാബു,
ജില്ല പഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
എസ് ബിന്ദു,
സ്ഥിരം സമിതി അധ്യക്ഷരായ
എം മുഹമ്മദ് ബഷീർ, ഉഷ തമ്പി,
ജുനൈദ് കൈപ്പാണി, സീത വിജയൻ,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
അഷ്റഫ് ചിറക്കൽ,
ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
ഫൗസിയ ബഷീർ,
സ്ഥിരം സമിതി അധ്യക്ഷരായ
ജംഷീർ പള്ളിയാൽ,
അയിഷാബി, ലക്ഷ്മി കേളു, ഡബ്ല്യുഎംഒ സ്കൂൾ മാനേജർ കെ കെ അഹമദ് ഹാജി,
പ്രസിഡണ്ട് പി പി അബ്ദുൽ ഖാദർ,
സെക്രട്ടറി കെ മുഹമദ് ഷാ
തുടങ്ങി ത്രിതല പഞ്ചായത്ത് അംഗങ്ങൾ
ഉദ്യോഗസ്ഥർ
പങ്കെടുക്കും
പത്രസമ്മേളനത്തിൽ
വിദ്യഭ്യാസ ഉപഡയരക്ടർ
വി.എ ശശീന്ദ്ര വ്യാസ്,
പ്രചരണ വിഭാഗം ചെയർപെഴ്സൻ
ഉഷ തമ്പി ,
കൺവീനർ സേതു, കെ ഗിരീഷ് കുമാർ, ഇ മുസ്തഫ, പിടിഎ പ്രസിഡണ്ട് അഷ്റഫ് കൊട്ടാരം, ജോ. കൺവീനർമാരായ പി ശ്രീജ, പി ജൗഹർ,
എൻ അബ്ദുൽ നിസാർ,
കെ. സൈഫുദ്ദീൻ
പങ്കെടുത്തു.
