നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തണം.

നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തണം. ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സുപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്.) തുരങ്കപാതയുടെയും, കൽപ്പറ്റ ടൗൺ ഷിപ്പിൻ്റെയും സർക്കാർ ഭവന പദ്ധതികളും ത്രിതല പഞ്ചായത്ത് ഉൾപ്പെടെ മറ്റു വകുപ്പുകളുടെയും നിർമ്മാണം കാലവർഷത്തിനുശേഷം ദ്രുതഗതിയിൽ നടക്കുന്നതിനാൽ നിർമ്മാണ സാധന സാമഗ്രികൾക്ക് ക്ഷാമം നേരിടുമെന്നും ആയതിനാൽ ജില്ലയിൽ ആവശ്യമായ നിർമ്മാണ സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുകയും അന്യസംസ്ഥാനങ്ങളിൽ നിന്നും നിർമ്മാണ സാധന സാമഗ്രികൾ എത്തിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുകയും ചെയ്തെങ്കിൽ മാത്രമേ നിർമ്മാണ പ്രവർത്തനവും അതുമൂലം തൊഴിലവസരങ്ങളും വികസനവും സാധ്യമാകുമെന്നും യോഗം വിലയിരുത്തി ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിർമ്മാണത്തിന് ആവശ്യമായ സിമന്റിന്റെ GST ഇ ളവുകൾ ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും , പാടിഞ്ഞാറെത്തറ പുഴിത്തോട് ബദൽ പാത യാഥാത്ഥ്യമാക്കുക എന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ താന്നിക്കൽ ആൻറണി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് ജിൻസൺ കെ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി റ്റി.കെ മനോജ്, പുൽപ്പള്ളി ഇൻ ചാർജ് ബബീഷ് ജില്ലാ വൈസ് പ്രസിഡൻറ് എ.കെ. ഏലിയാസ്, മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ കെ.വി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൈൻ എബ്രഹാം നന്ദി രേഖപ്പെടുത്തി. 2025-2027 വർഷത്തെ ഭാരവാഹികളായി ആൻറണി താന്നിക്കൽ പ്രസിഡൻറ്, കെ.കെ. ബാലകൃഷ്ണൻ സെക്രട്ടറി ,ഷൈൻ എബ്രഹാം ട്രഷറർ, സന്തോഷ് വി.സി വൈസ് പ്രസിഡൻ്റ് , ബേസിൽ പോൾ ജോയൻ്റ് സെക്രട്ടറി എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *