സുൽത്താൻ ബത്തേരി.: രണ്ട് വർഷം മുൻപ് പരിപൂർണമായി പണി പൂർത്തീകരിച്ച് ഉത്ഘാടന സജ്ജമായ സുൽത്താൻ ബത്തേരി താലൂക്കാശുപത്രി വളപ്പിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം
രോഗികൾക്ക് തുറന്ന് കൊടുക്കാതെ ഇത്രയും കാലം നീട്ടിക്കൊണ്ട് പോവുകയും ജനങ്ങൾക്ക് ലഭിക്കുമായിരുന്ന സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്ത് ഇപ്പോൾ അവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കാതെ
പെട്ടെന്ന് തട്ടിക്കുട്ടുന്ന ഉത്ഘാടനം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ആരോപിച്ചു.
25 കോടി രൂപ ചിലവഴിച്ച് 2023 ൽ മുഴുവൻ പണിയും പൂർത്തീകരിക്കുകയും ബെഡും ഓപ്പറേഷൻ തീയേറ്ററും ലാബും അടക്കം മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്ത് രണ്ട് വർഷമായി ഉത്ഘാടനത്തിന് വേണ്ടി കാത്ത് നിൽക്കുകയാണ്.
2023 ൽ ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ചപ്പോൾ മാധ്യമ പ്രവർത്തകരെയും ജീവനക്കാരെയും പൊതു ജനങ്ങളെയും സാക്ഷി നിർത്തി രണ്ട് മാസത്തിനകം മുഴുവൻ ജീവനക്കാരെയും നിയമിച്ച് മുഖ്യ മന്ത്രി ഉത്ഘാടനം ചെയ്യുമെന്നും അന്ന് പ്രഖ്യാപിച്ചതാണ്. ഇക്കാര്യം പിന്നീട് പല പ്രാവശ്യമായി മാധ്യമങ്ങളും പൊതു പ്രവർത്തകരും ഉയർത്തി ക്കൊണ്ട് വരികയും കുറെയേറെ സമരങ്ങൾ നടത്തപ്പെടുകയും ചെയ്തതാണ്,
എന്നാൽ ഇപ്പോൾ തന്നെ ആവശ്യത്തിനുള്ള ഡോക്ടർമാരും ജീവനക്കാരുമില്ലാതെ വലിയ പ്രയാസമനുഭവിക്കുന്ന താലൂക്കാശുപത്രിയുടെ പ്രവർത്തനവും നിലവിലെ ചികിസാ സംവിധാഞങ്ങളും ആകെ തകിടം മറിക്കുന്ന നിലപാടാണ് സങ്കുചിതമായ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി സർക്കാരും ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്ന CPMഉം സ്വീകരിക്കുന്നതെന്നും മുസ്ലിം ലീഗ് കമ്മറ്റി കുറ്റപ്പെടുത്തി. 100 ബെഡ് സൗകര്യമുള്ളതും വയനാട്ടിലെ ഏറ്റവും വിശാലമായതുമായ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തന സജ്ജമാവണമെങ്കിൽ ഗൈനക്കോളജി, ശിശു രോഗ വിദഗ്ദർ,സർജൻ തുടങ്ങിയ ഡോക്ടർമാരടെ പുതിയ തസ്തികയും അതിനനുസ്ർതമായ പാരാ മെഡിക്കൽ സ്റ്റാഫും മറ്റു ജീവനക്കാരും അത്യാവശ്യമാണ്, എന്നാൽ ഇപ്പോൾ ഉത്ഘാടനം ചെയ്യുന്ന ഈ ആശുപത്രിയിൽ ഇത് വരെയായി ഒരാളെ പോലും സർക്കാർ നിയമിച്ചിട്ടില്ല. കഴിഞ്ഞ പത്ത് വർഷമായി ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് LDF സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആവശ്യമുള്ള സ്റ്റാഫ് നിയമനം നടത്തിയെടുക്കാൻ ഇത് വരെയും കഴിഞ്ഞിട്ടില്ല എന്നത് സുൽത്താൻ ബത്തേരിയിലെ സിപിഎം നേതൃത്വത്തിന്റെയും ബ്ലോക്ക് ഭരണ സമിതിയുടെയും കഴിവില്ലായ്മയുമാണ് എന്നും മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.
സുൽത്താൻ ബത്തേരിയിലെ ജനങ്ങളെയാകെ കബളിപ്പിക്കുകയും വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിന്റെയും LDF സർക്കാരിന്റെയും നിലപാടിൽ പ്രധിഷേഷിച്ച് നാളത്തെ ഉത്ഘാടന തട്ടിപ്പ് മുസ്ലിം ലീഗ് ബഹിഷ്കരിക്കുമെന്നും ആത്മാഭിമാനമുള്ള എല്ലാ പൊതു ജനങ്ങളും പരിപാടി ബഹിഷ്കരിക്കണമെന്നും മുസ്ലിം ലീഗ് ആഹ്വാനം ചെയ്തു.
പി പി അയ്യൂബ്
എം എ അസൈനാർ
അസിസ് വേങ്ങുർ
ഇ പി ജലീൽ
റിയാസ് കൂടത്താൾ
റിയാസ് കല്ല് വയൽ
എന്നിവർ പങ്കെടുത്തു .
