ജെ.എസ്.ഓ.വൈ.എ മലബാർ ഭദ്രാസന കലോത്സവം നടത്തി.

കണിയാമ്പറ്റ:- കണിയാമ്പറ്റ സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടന്ന വിവിധ മത്സരങ്ങളിൽ അഞ്ചു മേഖലകളിൽ നിന്നും നൂറിൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു ഓവറോൾ ചാംപ്യൻഷിപ് വിന്നേഴ്‌സ് ട്രോഫി ബത്തേരി,മീനങ്ങാടി മേഖലകൾ പങ്കിട്ടെടുത്തു പുൽപള്ളി മേഖല ഫസ്റ്റ് റണ്ണർ അപ്പും നീലഗിരി മേഖല സെക്കൻഡ് റണ്ണർ അപ്പും കരസ്ഥമാക്കി തുടർന്ന് ജെ.എസ്.ഓ. വൈ.എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എൽദോ പനച്ചിയിലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ കലോത്സവ കൺവീനർ മനോജ് കല്ലരിക്കാട്ട് സ്വാഗതം ആശംസിച്ചു..മലബാർ ഭദ്രസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തെഫനോസ് ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.വൈദിക സെക്രട്ടറി ഫാ.മത്തായി കുഞ്ഞ് ചാത്തനാട്ടുകുടി,മലബാർ ഭദ്രാസന സെക്രട്ടറി ഫാ.ബേസിൽ കരനിലത്ത്, സൺഡേ സ്കൂൾ വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ്‌ ഓലിക്കൽ,ഫാ മത്തായി അതിരുമ്പുഴയിൽ,ഫാ.എൽദോ മനയത്ത്,ഫാ.സിനു ചാക്കോ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഫാ.അനൂപ്,ഫാ.ഷിൻസൺ മത്തോക്കിൽ എന്നിവർ സന്നിഹിതരായിരുന്നു. ജെ.എസ്.ഒ.വൈ.എ മലബാർ ഭദ്രാസന സെക്രട്ടറി എൽദോസ് കെ.പി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *