തലപ്പുഴ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ആറ് വാർഡുകളിൽ പാർട്ടി സ്ഥാനാർഥികൾ ജനവിധി തേടുമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ മുഹമ്മദലി അറിയിച്ചു.അവകാശങ്ങൾ അർഹരിലേക്ക് എത്തുവാനും അഴിമതിയില്ലാത്ത വികസനം നാടിനു നൽകാനും കണ്ണട അടയാളത്തിൽ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് വി കെ മുഹമ്മദലി ജനങ്ങളോട് അഭ്യർത്ഥിച്ചു.മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർഥി നിർണയം പൂർത്തീകരിച്ച്
ഉടൻ തന്നെ പ്രഖ്യാപനം നടത്തുമെന്നും വി കെ മുഹമ്മദലി അറിയിച്ചു.
