മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റി അമ്പുകുത്തി 6 ഡിവിഷനിലെ വിൻസെന്റ്ഗിരി -ചെറ്റവയൽ -ചെന്നലായി റോഡ് ഉത്ഘാടനം ഡിവിഷൻ കൗൺസിലറും പൊതു മരാമത്ത് സ്റ്റാന്റിങ് ചെയർമാൻ കൂടിയായ പി വി എസ് മൂസ്സ ഉത്ഘാടനം ചെയ്തു കൗൺസിലർ പി എം ബെന്നി അദ്ധ്യക്ഷം വഹിച്ചു മൈസൂർ -തോൽപ്പെട്ടി -ബാവലി ഭാഗത്തു വരുന്ന വണ്ടികൾ കണ്ണൂർ എയർപോർട്ട് – തലശ്ശേരി -കൊട്ടിയൂർ അമ്പലം എന്നിവടങ്ങളിലേക്ക് ടൗണിൽ പ്രവേശിക്കാതെ യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ 45 ലക്ഷം രൂപയുടെ സൈഡ് കെട്ട് നടന്നു കൊണ്ടിരിക്കകയാണ് അത് കൂടി പൂർത്തിയായാൽ വീതിയുള്ള റോഡായി മാറും. പരിപാടിയിൽ സലീം പി എച് വിനു കുര്യക്കോസ് ബിജു അലിയാട്ട് കുടി വിഭവിനോദ്, നൗഫൽ ബ്യൂട്ടി, ഹാരിസ് സഖാഫി, ഷിജോയ് പൊടിയൻ, കുഞ്ഞലവി, കുര്യൻ താണട്ട്കുട, സനു സിഡി, അബ്ദു റഹ്മാൻ, മോഹനൻ എന്നിവർ പങ്കെടുത്തു
റോഡ് ഉദ്ഘാടനം ചെയ്തു
