ആശ്രമംസ്കൂളിലെബാലാവകാശ ലംഘനം എച്ച്ആർ സി പി സി പരാതി നൽകി.

തിരുനെല്ലി: ആശ്രമംസ്കൂളിലെബാലാവകാശ സംരക്ഷണനിയമ ലംഘനം എച്ച്ആർ സി പി സി മനുഷ്യാവകാശ കമ്മിഷനും, പട്ടിക വർഗ്ഗ വികസ വകുപ്പിനും പരാതി നൽകി. പട്ടികവർഗ്ഗ വികസനവകുപ്പ് നേരിട്ട് നടത്തുന്ന തിരുനെല്ലി ആശ്രമംസ്കൂളിലെ 127 പെൺകുട്ടികളെ 3 ക്ലാസ്സ്മുറികളിൽ ഒരു ശൗചാലയം മാത്രമുള്ള പരിമിതമായ സാഹചര്യത്തിൽ 3 മാസം താമസിപ്പിച്ചു എന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും ജാതീയമായഅവഹേളനമാണെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി സംസ്ഥാനകമ്മറ്റി.അടിയ,പണിയകാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട പ്രാക്തന ഗോത്ര വിദ്യാർത്ഥികൾ എന്തുംസഹിക്കാൻകടപ്പെട്ട രാണ് എന്ന ധരണയാണ് ട്രൈബൽവകുപ്പിലെഅധികൃതർക്ക് ഉളളതെന്നും, ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ടും, ആശ്രമം സ്കുളിലെ ബാലാവകാശ നിയമ ലംഘനത്തിൽ വീഴ്ചവരുത്തിയഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വികരിണമെന്നുംആവശ്യപ്പെട്ട്മനുഷ്യാവകാശ കമ്മിഷൻ, പട്ടികവർഗ്ഗ വികസന മന്ത്രി, ഡയറക്ടർ എന്നിവർക്ക് എച്ച്ആർ സി പിസി സംസ്ഥാന കമ്മറ്റി പരാതി നൽകി.

 

മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷം 36വിദ്യാർത്ഥികളെ മാറ്റി താമസിപ്പിച്ചതിലൂടെ വകുപ്പ് തെറ്റ് അംഗികരിച്ചുവെന്നും തികഞ്ഞ മനുഷ്യാവകാശ ലംഘനത്തിനെതിരെശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നുംഎച്ച്ആർ സി പി സി സംസ്ഥാന പ്രസിഡൻ്റ് പി ജെ ജോൺ മാസ്റ്റർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *