വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ സംഘപരിവാറിന് തീറെഴുതി: സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍

കല്‍പ്പറ്റ: പിഎം ശ്രീ എംഒയുവില്‍ ഒപ്പുവച്ചതുവഴി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ സംഘപരിവാറിനു തീറെഴുതിയെന്ന് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നടപടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞതുപോലെ കേവലം മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല, പേരില്‍ കമ്മ്യൂണിസ്റ്റ് എന്ന് ചേര്‍ത്ത പാര്‍ട്ടികള്‍ എത്തപ്പെട്ടപതനത്തിന്റെ ആഴം കൂടിയാണ് വ്യക്തമാക്കുന്നതെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തുവരണമെന്ന്

ജനാധിപത്യ, മതനിരപേക്ഷ ശക്തികളോട് അഭ്യര്‍ഥിച്ചു. പി.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി. മനോഹരന്‍, സി.ജെ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *