തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്ത WOVHSS മുട്ടിലിലെ അബിദിൻ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിലേക്ക് യോഗ്യത നേടി.കൂലമഠത്തിൽ വീട്ടിൽ നിസാർ,റസ്‌ല എന്നിവരുടെ മകനാണ്. സ്കൂളിലെ കായികാധ്യാപകരായ ആഷിഫ്, മിഥുൻ എന്നിവരുടെ കീഴിൽ പരിശീലനം നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
