കോണ്‍ഗ്രസ് ഭരണവിചാരണ പദയാത്ര സംഘടിപ്പിച്ചു

പൊഴുതന :കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

പൊഴുതന: പഞ്ചായത്തിലെ സിപിഎം ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം. ജോസ്, കെ.ജെ. ജോണ്‍, സുനീഷ് തോമസ്, എ. ശിവദാസന്‍, കെ.പി. സെയ്ത്, സതീഷ് നായര്‍, കെ.വി. രാമന്‍, ഷുക്കൂര്‍ പാലശേരി, ശശി അച്ചൂര്‍, മുനീര്‍, സുധ അനില്‍, ഗീത എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *