കമ്പളക്കാട് ടൗൺ സൗന്ദര്യവൽക്കരണം ഉദ്ഘാടനം ചെയ്തു

കമ്പളക്കാട്:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് കമ്പളക്കാട് ടൗണിൽ ഒന്നര ലക്ഷം രൂപ മുടക്കി നിർമിച്ച സൗന്ദര്യവൽക്കരണ പരിപാടി കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ:ടി സിദ്ദീഖ് അവർകൾ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് നൂർഷ ചേനോത്ത്‌ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തൻവീർ, മെമ്പർ മാരായ സലിജ ഉണ്ണി, കമല രാമൻ, ബിനു ജേക്കബ്, നജീബ് കരണി, സുമ ടീച്ചർ, റോഷ്‌മ രമേശ്‌, ജെസ്സി ലെസ്ലി, വി.പി. യൂസഫ്, സുരേഷ് ബാബു, വി.പി ഷുക്കൂർ, സി രവീന്ദ്രൻ, അസ്ലം ബാവ, താരീക്ക് കടവൻ, മുനീർ ചെട്ടിയാൻകണ്ടി,ടൗണിലെ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കൻ മാർ, സ്പോൺസർ മാർ എന്നിവർ സന്നിഹിത രായിരുന്നു. കമ്പളക്കാട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ സഹായത്തോടുകൂടിയാണ് കമ്പളക്കാട് പൂച്ചെടി വച്ചു സൗന്ദര്യവൽക്കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *