ചെറുകര ശ്രീ ശങ്കര വിദ്യാനികേതന് സ്മാർട്ട് ബോർഡുകളും കബ്യൂട്ടർ ലാബും അനുവദിച്ചു.

വെള്ളുണ്ട: കേമ്പിയം നെറ്റ് വർക്ക് കോ ഓപറേഷൻ ഓഫ് ഇന്ത്യ ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി.സ്ക്കൂളിന് അനുവദിച്ച സ്മാർട്ട് ബോർഡുകളുടെയും കബ്യൂട്ടർ ലാബിന്റെ യും ഉത്ഘാടനം കമ്പനിയുടെ ഓപറേഷൻ മാനേജറുംവൈ ചെയർമാനുമായശ്രീ. ബിജു കുഞ്ഞുഞ് നിർവഹിച്ചു. പത്മശ്രീ. ഡോ.ഡി.ഡി. സഗ്ദേവ് അദ്ധ്യക്ഷത വഹിച്ചു.കമ്പിനിയുടെ സീനിയർ ഡയറക്ടർ ഓഫ് ഫൈനാൻസ് ശ്രീ. സന്ദീപ് ബിസ്വാൾ മുഖ്യ പ്രഭാഷണം നടത്തി. കമ്പനി ഡയറക്ടർ ഡോ. ദീപു നായർ, ശ്രീ.വി.എം. കിഷോർ, പി.ടി.എ.പ്രസിഡന്റ് ശ്രീ. ഷൈജൻ, ശ്രീമതി.എം. സൗദാമിനി, ശ്രീ. ജിഷ്ണു എം നന്ദനൻ എന്നിവർ സംസാരിച്ചു കമ്പിനിയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഉത്ഘാടന പരിപാടിയിൽ സ്ക്കൂൾ മാനേജർ. ശ്രീ.വി.കെ.ജനാർദ്ധനൻ സ്വാഗതവും എച്ച്.എം. ശ്രീ.എം. രമേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *