പനമരം:ഒക്ടോബർ 31 സർദാർ വല്ലഭായി പട്ടേൽ ജൻമദിനത്തിൻ്റെ ഭാഗമായി രാഷ്ട്രീയ ഏകതാ ദിവസ് പറമരം പോലീസിൻ്റെയും ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റിൻ്റേയും നേതൃത്വത്തിൽ പനമരം ടൗണിലേക്ക് ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം പനമരം IP ശ്രീ രാംജിത്ത് P G ഫ്ലാഗ് ഓഫ് ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിന് സി പി ഒ മാരായ രേഖ കെ, നവാസ് ടി, DI ശ്രീ റഹീം എന്നിവർ നേതൃത്വം നൽകി.പോലീസ് സ്റ്റേഷനിലെ വിവിധ പോലീസ് അംഗങ്ങളും കൂട്ടയോട്ടത്തിൽ പങ്കാളികളായി.
