വാളത്തൂരിലെ വന്യ മൃഗ ആക്രമണം: ശാശ്വത പരിഹാരം കാണുകയും, നഷ്ടപരിഹാരം നൽകുകയും ചെയ്യണം: ആം ആദ്മി പാർട്ടി.

റിപ്പൺ: വാളത്തൂരിലെ നിരന്തരമായ വന്യമൃഗ സാന്നിധ്യവും, വന്യമൃഗ ആക്രമണവും മൂലം പ്രദേശവാസികൾ ഭീതിയിലാണ്. വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിക്കുകയും വന്യമൃഗത്തെ പിടികൂടാൻ സംവിധാനങ്ങൾ ക്രമീകരിക്കുകയും, നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ യുസഫ് നടുത്തൊടി മുഖ്യ പ്രഭാഷണം നടത്തി. സൽമാൻ എൻ, നിഅ്മത് പിച്ചൻ, മൻസൂർ അലി പി. കെ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ്, പോൾസൺ കെ.എം,പത്മരാജ്, നജ്മുദ്ദീൻ എന്നിവർ സംഭവ സ്ഥലം സന്ദർശിക്കുകയും നഷ്ട പരിഹാര തുക ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *