അഞ്ചാംപീടിക : അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നവ സമൂഹത്തിൽ ഏറ്റവും വലിയ ഭീഷണിയായി മാറിയ ലഹരി വിപത്തിനെ കുറിച്ച് മാനന്തവാടി പോലീസ് സ്റ്റേഷൻ എസ്. എച്.ഒ പി. റഫീഖ് ക്ലാസ് എടുത്തു. ലഹരിയെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു . വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പടെ മുന്നൂറിലധികം പേർ സംഗമത്തിൽ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് വി. അബ്ദുല്ല ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് നൗഫൽ ഗൗസി, മഹല്ല് ജനറൽ സെക്രട്ടറി എസ്. ശറഫുദ്ധീൻ, ട്രഷറർ കെ . റഫീഖ് , സെക്രട്ടറി എസ് . അബ്ദുല്ല, ജാഗ്രത സമിതി ചെയർമാൻ എസ് . മൊയ്തു , കൺവീനർ എൻ . നൗഫൽ എന്നിവർ സംസാരിച്ചു .എസ്.ഐ .ആർ സംബന്ധിച്ച ബോധവത്കരണവും നടന്നു .
അഞ്ചാംപീടിക മഹല്ല് കുടുംബ സംഗമം സംഘടിപ്പിച്ചു
