ഉപജില്ലാ കലോത്സവം: ചെണ്ടമേളത്തില്‍ താളവിസ്മയം തീർത്ത് മാനന്തവാടി ജിവിഎച്ച്എസ്എസ്; എ ഗ്രേഡോടെ രണ്ടാം സ്ഥാനം

മാനന്തവാടി: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളത്തില്‍ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (ജിവിഎച്ച്എസ്എസ്) മാനന്തവാടിക്ക് മികച്ച വിജയം. ടീം എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

 

നിഷാൽ എസ്.പി, ശ്രീശാന്ത് കെ.പി, ആദിത്യ രാജ്, ഗോകുൽ കൃഷ്ണ, അനന്ദു, അഭിനവ്, പ്രണവ് പ്രശാന്ത് എന്നിവരാണ് താളവിസ്മയം തീർത്ത ടീം അംഗങ്ങൾ.

 

മേപ്പയൂർ രഞ്ജിത്ത് മാരാരുടെ ശിഷ്യൻ ഉണ്ണികൃഷ്ണൻ എ.കെ. ആണ് ടീമിന്റെ പ്രധാന പരിശീലകൻ. കുഴൽ വിദ്വാൻ പയ്യോളി സുമിത്തിന്റെ ശിഷ്യൻ സഞ്ചിത്ത് , കൊമ്പ് വിദ്വാൻ പയ്യോളി ശ്രീരാജിന്റെ ശിഷ്യൻ പ്രജീഷ് വി.പി. എന്നിവരുടെ കീഴിലായിരുന്നു മറ്റ് പരിശീലനം.

Leave a Reply

Your email address will not be published. Required fields are marked *