നമ്മുടെ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ട് GHSS പനമരം NSS യൂണിറ്റ്.
പനമരം : നാഷണൽ സർവീസ് സ്കീം ഈ വർഷം നടപ്പിലാക്കുന്ന ‘നമ്മുടെ കൃഷിത്തോട്ടം’ പ്രവർത്തനത്തിന്റെ ഭാഗമായി GHSS പനമരം NSS യൂണിറ്റ് ‘കദളീവനം’ എന്ന പേരിൽ വാഴ കൃഷിക്ക് തുടക്കമിട്ടു.
പ്രിൻസിപ്പൽ രമേഷ് കുമാർ, പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ എന്നിവരുടെ മേൽനോട്ടത്തിൽ NSS വളണ്ടിയർമാരുടെ സാന്നിധ്യത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ അനിൽ എ. വി, വളണ്ടിയർ ലീഡർമാരായ ഇൻഷാ നിജാസ്, ശ്രീഹരി എന്നിവർ ചേർന്ന് വാഴതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. 110 വാഴക്കന്നുകളാണ് ഈ പ്രവർത്തനത്തിനായി ഉപയോഗിച്ചത്.
കാർഷിക സംസ്കാരം, തൊഴിൽ മഹത്വം, സ്വാശ്രയത്വം, ഭക്ഷ്യ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ബോധ്യം കുട്ടികളിൽ വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
