എടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു ദ്വാരക ബസ്സ് ബേ ഉദ്ഘാടനം ചെയ്തു,

എടവകയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു

ദ്വാരക ബസ്സ് ബേ ഉദ്ഘാടനം ചെയ്തു, ദ്വാരകയിൽ മാനന്തവാടി രൂപത സൗജന്യമായി നൽകിയ സ്ഥലത്ത് എടവക പഞ്ചായത്ത്

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ബസ്സ് ബേയുടെ ഉദ്ഘാടനം മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം നിർവ്വഹിച്ചു, ഏകദേശം അയ്യാ രിരത്തോളം വിദ്യാർത്ഥികൾ വന്നു പോകുന്ന ദ്വാരകയിലെ ബസ് ബേ വിദ്യാർത്ഥികൾക്കും

നാടിനും പ്രയോജനപ്പെടുമെന്നും

ദ്വാരകയുടെ വികസനത്തിന് ഇത്

ആക്കം കൂട്ടുമെന്നും

ബിഷപ്പ് അഭിപ്രായപെട്ടു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെൻസി ബിനോയ് , എച്ച് ബി പ്രദീപ് മാസ്റ്റർ , വൽസൻ എം പി ,ഉഷാ വിജയൻ,ഫാദർ ജോസ് കൊച്ചറക്കൽ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *