കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് തരിയോട് സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു

കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് തരിയോട് സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു

 

യുവജനങ്ങളുടെയും കായിക പ്രതിഭകളുടെയും പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ സ്ഥലത്ത് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ അനുവദിച്ച 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതിയിലൂടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. സ്റ്റേഡിയത്തിന്റെ ലോഞ്ചിങ് പരിപാടി ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂനാ നവീൻ, ബീനാ റോബിൻസൺ, വത്സല നളിനാക്ഷൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട്, അസിസ്റ്റന്റ് എൻജിനീയർ ബി ബിജു , കായിക താരങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *