കൽപ്പറ്റ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി, ജില്ലയിലെ വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർക്കായി ഭാഷാപോഷണം – ഭരണഭാഷ മാറ്റം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. 2023ലെ ജില്ലാതല ഭരണഭാഷ പുരസ്കാര ജേതാവായ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ സീനിയർ ക്ലർക്ക് കെ ബബിതക്ക് മൊമെന്റോ നൽകി ആദരിച്ചു. മാനന്തവാടി മുൻ അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർ എം.എം ഗണേഷ് ക്ലാസ് നയിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.ആർ ബിന്ദു ഭായ്, ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, വനിതാ സംരക്ഷണ ഓഫീസർ എൻ.പി ഗീത, ജില്ലാതല ഐ.സി.ഡി.എസ് സെൽ സീനിയർ സൂപ്രണ്ട് കെ.പി സുനിത്, കെ ബബിത എന്നിവർ സംസാരിച്ചു.
