സ്റ്റുഡന്റ്സ്‌ ഡയറി ക്ലബ്‌ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാർമല ഗവ. വൊക്കെഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ്‌ ഡയറി ക്ലബ്‌ തെനേരി ക്ഷീര സംഘം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വെള്ളാർമല ഹൈസ്കൂളിലെ 40 വിദ്യാർത്ഥികളെയാണ് ഈ വർഷം ക്ലബിലേക്ക് തെരഞ്ഞെടുത്തത്. വിദ്യാർത്ഥികളിൽ ക്ഷീര മേഖലയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തെനേരി ക്ഷീര സംഘത്തിലെ പാൽ ശേഖരണം, സംഭരണം, ടെസ്റ്റിങ് തുടങ്ങിയവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ക്ഷീര മേഖലയുമായി ബന്ധപെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു.

 

യുവാക്കളെ ക്ഷീര മേഖലയിലേക്ക് ആകർഷിച്ച്, മേഖലയിലെ തൊഴിൽ, സംരംഭ സാധ്യതകൾ വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും, ക്ഷീരവികസന രംഗത്തെ ഉപരിപഠന, പരിശീലന സാധ്യതകൾ പരിചയപ്പെടുത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിലെ മികച്ച ഡയറി ഫാമുകളിലേക്കും വയനാട് മിൽമ പ്രോസസിംഗ് പ്ലാന്റിലേക്കും വിദ്യാർത്ഥികൾക്ക് സന്ദർശന അവസരവുമൊരുക്കും.

 

തെനേരി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പി.ടി ഗോപാലകുറുപ്പ് അധ്യക്ഷനായ പരിപാടിയിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എം നൗഷ, ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി മാത്യൂ, സുൽത്താൻ ബത്തേരി ക്ഷീര വികസന ഓഫീസർ പി.പി പ്രജീഷ, കൽപറ്റ ക്ഷീര വികസന ഓഫീസർ സി.എച്ച് ഹുസ്ന, പനമരം ഡയറി ഫാം ഇൻസ്‌ട്രക്ടർ എം. പി നവീൻ രാജ്, വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ എസ്. ബിബിഷ, എം.കെ സുനജ, സ്കൂൾ ലീഡർ ഫാത്തിമ റിഫ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *