ഡൽഹി: അറസ്റ്റിനുള്ള കാരണം അറസ്റ്റ് ചെയ്യാൻ പോകുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷയിൽ രേഖാമൂലം നൽകണമെന്ന വിധിയുമായി സുപ്രീം കോടതി. നടപടികൾക്കായി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുന്നതിന് 2 മണിക്കൂർ മുമ്പ് തന്നെ അറിയിക്കണം. ഈ സമയം അഭിഭാഷകന് അറസ്റ്റിന്റെ അടിസ്ഥാനം വിശദമായി പരിശോധിച്ച്, റിമാൻഡിനെ എതിർക്കാൻ ആവശ്യമായ രേഖകൾ ശേഖരിക്കാൻ കഴിയും. അറിയിപ്പില്ലെങ്കിൽ, അറസ്റ്റ് അസാധുവായിരിക്കുമെന്ന് കോടതി അറിയിച്ചു.
