തലപ്പുഴ:അവകാശങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിനും അഴിമതിയില്ലാത്ത വികസനം ഉറപ്പാക്കുന്നതിനും ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ.
തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുടനീളം പാർട്ടി നിർണായക ശക്തിയായി മാറും.
തവിഞ്ഞാൽ പഞ്ചായത്തിലെ ഭരണ സമിതികളിൽ പരസ്പരം കയ്യാങ്കളി നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ കാപട്യം അവസാനിപ്പിക്കാൻ പ്രബുദ്ധരായ ജനങ്ങൾ എസ്ഡിപിഐ സ്ഥാനാർഥികളെ പിന്തുണക്കണമെന്നും വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ പാർട്ടി തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പരിധിയിൽ നിന്നും ജനവിധി തേടുന്ന ഒന്നാംഘട്ട എസ്ഡിപിഐ സാരഥികളെ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ് പ്രഖ്യാപിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തലപ്പുഴ ഡിവിഷൻ സ്ഥാനാർഥിയായയി സഹദിയ ജലീൽ, തവിഞ്ഞാൽ പഞ്ചായത്ത് വാർഡ് 05 ൽ കെ.എസ് മുഹമ്മദ് സകരിയ്യ, വാർഡ് 07ൽ വി.കെ മുഹമ്മദലി, വാർഡ് 08 ൽ സുഹറ ഷൗക്കത്തലി എന്നിവർ കണ്ണട അടയാളത്തിൽ ജനവിധി തേടും.
പരിപാടിയിൽ സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിലെ
ഫുട്ബോൾ മത്സരത്തിൽ(Over 14 ) എമെർജിങ് പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ട
സിനദിൻ സിദാനെ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പ്രസിഡന്റ് എ. യൂസുഫ്,മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന നാസർ, ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, പാർട്ടി ജില്ലാ പ്രവർത്തക സമിതിയംഗം ഷമീർ,മാനന്തവാടി മണ്ഡലം ആക്ടിങ് സെക്രട്ടറി നുഹ്മാൻ പുലിക്കാട്, ജോയിന്റ് സെക്രട്ടറി നൗഫൽ പഞ്ചാരക്കൊല്ലി,കമ്മിറ്റിയംഗം ഖദീജ ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ ടി, സെക്രട്ടറി കബീർ വി, ട്രഷറർ ഷഫീഖ് എം.ടി, കമ്മിറ്റിയംഗങ്ങളായ കെ. ഷൗക്കത്തലി, കെ. സി മോയി തുടങ്ങിയവർ സംബന്ധിച്ചു.
