ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.സി അശോകൻ മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എൻ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഇൻചാർജ് പി ഷാജിത, എം.കെ രാജേന്ദ്രൻ, വി.പി അബ്ദുൽ സലിം, എ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരയിനങ്ങളിൽ വിജയികളായവർക്ക് പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
