മീനങ്ങാടി: വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയായ
വനിതാ ടാസ്‌ക് ഫോഴ്‌സിന്റെ
ജില്ലാതല പ്രവർത്തന ഉദ്ഘാടനം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയൻ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ പദ്ധതി വിശദീകരിച്ചു.
ആശ പോൾ ആമുഖ പ്രസംഗം നടത്തി. രംഗശ്രീ കലാഗ്രൂപ്പ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ നിർവഹിച്ചു
