ഗാല 2025; മഹോത്സവം ആരംഭിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, സംസ്കാര ഗ്രന്ഥശാലയുടെ നേതൃത്തത്തിൽ നടത്തുന്ന ഗാല 2025 മഹോത്സവം ആരംഭിച്ചു. നവംബർ 7 മുതൽ 21 വരെയാണ് മഹോത്സവം. സ്റ്റാളുകൾ, ഭക്ഷ്യ വിൽപ്പനശാലകൾ, കല കായിക വിനോദങ്ങൾ എന്നി ഗാലയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കലപരിപാടികളും ഉണ്ടാകും. ഗാല 2025ന്റെ ഉത്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗിരിജ കൃഷ്ണ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിംഗ് കമ്മിറ്റി ചെയർ മാൻ എം.മുഹമ്മദ് ബഷീർ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു.

 

മഹോത്സവ കമ്മിറ്റി ചെയർമാൻ. പി.അഷറഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജനൈദ് കൈപ്പാണി,പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. ജോസ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.അബ്ദുൾറഹ്മാൻ, കെ.കെ അസ്‌മ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. നൗഷാദ്. മെമ്പർമാരായ ബിന്ദു ബാബു, റഷീദ് വാഴയിൽ, മുഹമ്മദ് ബഷീർ, അനീഷ് കെ.കെ.സജി. യു.എസ്. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാസ്‌കാരിക രംഗത്തെ പൗര പ്രമുഖരായ കെ. ഹരീസ്, പി.കെ. വർഗ്ഗീസ്, സി.രാജീവൻ. ഗാലയുടെ ഭാരവാഹികളായ അബ്ദു‌ൾ റഹ്മാൻ, അഷറഫ്. കൺവീനർ പി നാസർ, കെ.ടി.കുഞ്ഞബു, മനോജ് പി, റാഷീദ് ഗഫൂർ, പി.ജെ. മാത്യു, സി.ഹാരിസ് എന്നിവർ പ്രസംഗിച്ചു..

Leave a Reply

Your email address will not be published. Required fields are marked *