എസ്‌.എം.എൽ.പി സ്കൂൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി അംഗനവാടി സന്ദർശിച്ചു

കൽപ്പറ്റ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി എസ്‌.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഗൂഡലായ് അംഗനവാടി സന്ദർശിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും പ്രസംഗങ്ങളും അവതരിപ്പിച്ചു. തുടർന്ന് അംഗനവാടിയിലെ കുഞ്ഞുങ്ങൾക്ക് ആശംസകാർഡ് കൈമാറി.മധുരം വിതരണം ചെയ്തു. സ്കൂൾ കുട്ടികൾ തയ്യാറാക്കിയ ചെറിയ സമ്മാനങ്ങളും അംഗനവാടിയിലെ കുട്ടികൾക്ക് കൈമാറി.

 

ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി സ്‌നേഹം, പങ്കുവെക്കൽ, സാമൂഹികബോധം എന്നിവ കുട്ടികളിൽ വളർത്തുന്ന ഒരു മനോഹരമായ അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *