യു ഡി എഫും എൻ ഡി എയും വയനാടിനെ വഞ്ചിച്ചു: അഡ്വ: പി എം സുരേഷ് ബാബു എൻ സി പി(എസ്)

യു ഡി എഫും എൻ ഡി എയും വയനാടിനെ വഞ്ചിച്ചു: അഡ്വ: പി എം സുരേഷ് ബാബു എൻ സി പി(എസ്)

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്.

 

കൽപ്പറ്റ : ലോകസഭ എം പിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യു ഡി എഫിൽ നിന്നും ആസ്പറേഷനൽ ജില്ലയായ വയനാടിന് സഹായം എത്തിക്കേണ്ട കേന്ദ്രം ഭരിക്കുന്ന ഗവർമെന്റ് എൻ ഡി എ നേതൃത്വം നൽകുന്നതും ആയിരിക്കുന്നതിനാൽ ഇവർ രണ്ടു കൂട്ടരും വയനാടിനെയും വയനാട്ടുകാരെയും വഞ്ചിക്കുന്നതിൽ കിട മത്സരം നടത്തുകയാണ്.

 

മുൻ വർഷങ്ങളിൽ ഉണ്ടായ പ്രളയ കെടുതികളും ചൂരൽമല മുണ്ടക്കായി ദുരന്തവും ഏൽപ്പിച്ച ആഘാതങ്ങളും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയും 1972 ലെ വന്യാമൃഗ നിയമ കുരുക്കും കൊണ്ട് പൊറുതിമുട്ടുന്ന വയനാടൻ ജനതയെ ചേർത്തുപിടിക്കുകുയും സ്ത്രീ ശാക്തീകരണത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന ഇടതുപക്ഷ മുന്നണി സർക്കാരിനെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചുകൊണ്ടു വരുന്നതിനായി ഇടതുപക്ഷ മുന്നണി പ്രവർത്തകരും നിഷ്പക്ഷ മതികളും കച്ചവടക്കാരും സാധാരണക്കാരും കർഷകരും യുവജനങ്ങളും തൊഴിലാളികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും വയനാടൻ ജനതയെ വഞ്ചിച്ച ഇരുമുന്നണികൾക്കും ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകണമെന്നും എൻസിപി(എസ്) സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വ: പി എം സുരേഷ് ബാബു വയനാട്ടിലെ വോട്ടർമാരുടെ അഭ്യർത്ഥിച്ചു.

 

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കുള്ള സ്വീകരണവും എൻസിപി(എസ്) വയനാട് ജില്ല തെരഞ്ഞെടുപ്പ് യോഗവും കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ വയനാട് ജില്ലാ എൻസിപി(എസ് )പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി വി അജ്മൽ മുഖ്യപ്രഭാഷണം നടത്തി,

 

സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കളായ സി എം ശിവരാമൻ പി പി സദാനന്ദൻ,കെ വി റെനിൽ, സി ടി നളിനാഷൻ, പി അശോകൻ, സാബു എപി നൂറുദ്ദീൻ ടിപി,

ബാലൻ എം കെ, രാജൻ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *