തെരഞ്ഞെടുപ്പ് ദുരന്തബാധിതരോട് നീതി പുലര്‍ത്താത്ത സര്‍ക്കാരിനതിരായ വിധിയെഴുത്താവും: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
മേപ്പാടി: മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരോട് നീതി പുലര്‍ത്താത ഇടതു മുന്നണി സര്‍ക്കാരിനോടുള്ള വിധിയെഴുത്താവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് ടി സിദ്ധിക്ക് എം എല്‍ എ പറഞ്ഞു. യു ഡി എഫ് മേപ്പാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ നടപടികള്‍ക്ക് കാലതാമസം നേരിട്ടപോള്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് ഒരു വര്‍ഷം പിന്നിട്ട് പോലും ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിവച്ചത്. ഒരു വീടുപോലും സര്‍ക്കാരിന് ഇതുവരെ ദുരിത ബാധിതര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷനില്‍ വച്ച് മേപ്പാടി പഞ്ചായത്തില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാഭിച്ചു. യു ഡി എഫ് ചെയര്മാന് പി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാകളായ പി പി ആലി, ടി ഹംസ, യഹ്യാഖാന്‍ തലക്കല്‍, ബി സുരേഷ് ബാബു, ഒ വി റോയ്, ഓ ഭാസ്കരന്, ബി നാസര്‍, അരുണ്‍ദേവ് സി എ, ഷിഹാബ്, ടി എ മുഹമ്മദ്, രാംകുമാര്‍, ബാബു കൊല്ലിവയല്‍, നോറിഷ്, എം ബി വിഷ്ണു എന്നിവര്‍ സംസാരിച്ചു. പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ കൊണ്ട് മേപ്പാടി ടൗണില്‍ 100 കണക്കിന് വരുന്ന യു ഡി എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോ നടത്തി.
