പ്രായം പ്രശ്നമല്ല; നാടൻപാട്ട് പരിശീലിയ്ക്കാം

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാനവ്യാപന വിഭാഗത്തിൻ്റെ ‘ഒപ്പം’ പദ്ധതിയുടെയും ചെമ്പട്ടി ട്രൈബൽ ലൈബ്രറിയുടെയും സഹകരണത്തോടെ ചെമ്പട്ടി വായനശാലയിൽ  നാടൻ പാട്ട് പരിശീലനം തുടങ്ങി. കേരള സർക്കാർ സാംസ്കാരിക വകുപ്പും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായിട്ടാണ് പരിശീലനം ചെമ്പട്ടി ട്രൈബൽ ലൈബ്രറിയിൽ ആരംഭിച്ചത്.

നാടൻപാട്ട് പരിശീലക ദിയ വി കെ യുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി. പ്രായഭേദമന്യേ സൗജന്യമായാണ് പരിശീലനം. 15 വിദ്യാർത്ഥികൾ പങ്കെടുത്ത ആദ്യപരിശീലനപരിപാടിയിൽ ബാലവേദി പ്രസിഡൻ്റ് അർച്ചന ചന്ദ്രൻ, ബാലവേദി സെക്രട്ടറി കൃഷ്ണപ്രിയ,  വെറ്റിനറി യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റൻ്റ് ജിപ്സ  ജഗദീഷ്, ടീച്ച് ഫോർ നേച്ചർ ഫെല്ലോ സുശ്രുതൻ എന്നിവരും പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *