സമസ്ത നൂറാം വാർഷിക പ്രചാരണം  എസ് കെ എസ് എസ് എഫ്  സരിയ്യ – യൂണിറ്റ് പര്യടനം ജില്ലയിൽ ആരംഭിച്ചു 

കല്പറ്റ : സമസ്ത നൂറാം വാർഷിക പ്രചാരണത്തിന്റെ ഭാഗമായി

എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് സംഘടിപ്പിക്കുന്ന

സരിയ്യ – യൂണിറ്റ് പര്യടനം

ജില്ലയിൽ ആരംഭിച്ചു.

ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്തര മേഖല പര്യടനം പടിഞ്ഞാറത്തറ മേഖലയിൽ വൈപ്പടിയിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മൂഹിയുദ്ദീൻ കുട്ടി യമാനി ഉത്ഘാടനം നിർവ്വഹിച്ചു.

വൈപ്പടി, സആദാ അറബിക് കോളേജ്, പടിഞ്ഞാറത്തറ എന്നീ കേന്ദ്രങ്ങളിൽ 14 യൂണിറ്റുകളിലെ ഭാരവാഹികൾ പങ്കെടുത്തു.

ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരിയുടെ നേതൃത്വത്തിൽ നടക്കുന്ന ദക്ഷിണ മേഖല പര്യടനം സുൽത്താൻ ബത്തേരി മേഖലയിലെ ബീനാച്ചിയിൽ തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി അമ്പലവയൽ മേഖലകളിലെ 15 യൂണിറ്റുകൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

സുഹൈൽ വാഫി ചെന്നലോട്,

ജാഫർ ഇ സി എന്നിവരാണ് കോഡിനേറ്റർമാർ.

അബ്ബാസ് വാഫി ചെന്നലോട്, ഫൈസൽ മുട്ടിൽ,ലത്തീഫ് വാഫി തരുവണ, സാദിഖുൽ ആമീൻ ഫൈസി, ശിഹാബ് മാസ്റ്റർ, അഷ്‌റഫ്‌ വെള്ളിലാടി, സലാം എടപ്പാറ, ശിഹാബ് ഫൈസി, rറാഷിദ്‌ പാലമുക്ക്, ജുബൈർ ദാരിമി,

റംഷാദ് ഫൈസി,അബൂതാഹിർ ഗസ്സാലി, ഫാസിൽ പഴുപ്പത്തൂർ, ഷമീർ വാരാമ്പറ്റ,ജുനൈദ് പടിഞ്ഞാറത്തറ ,റഷീദ് മൗലവി, മഹമൂദ് ബദ്രി തുടങ്ങിയർ നേതൃത്വ നൽകി

ജില്ലാ സെക്രട്ടറിയേറ്റിലെ

മുഴുവൻ ഭാരവാഹികളും

മേഖലാ ഭാരവാഹികളും യാത്രയിൽ അംഗങ്ങളാണ്.

മേഖലയിൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പര്യടനം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ 165 യൂണിറ്റുകളും സരിയ്യയുടെ ഭാഗമാവും.

സമസ്ത നൂറാം വാർഷികം,

യൂണിറ്റ് ശക്തീകരണം,

ബഹുമുഖ പദ്ധതികൾ,

പ്രമേയ പ്രഭാഷണം,

എന്നിവ സരിയ്യയുടെ ഭാഗമായി നടത്തപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *