ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി

ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

 

മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി

 

മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാല് ദിവസങ്ങളിലായി ജില്ലയിലെ കലാപ്രതിഭകൾ അരങ്ങ് വാണ 44-ാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീരമായ സമാപനം. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. 1080 പോയിന്റുകളോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 

999 പോയിന്റുകളോടെ സുൽത്താൻ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 929 പോയിന്റുകളോടെ വൈത്തിരി ഉപജില്ല മൂന്നാസ്ഥാനം നേടി. സ്കൂൾ തലത്തിൽ 245 പോയിന്റോടെ മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 156 പോയിന്റുമായി പിണങ്ങോട്

ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 143 പോയിന്റുമായി മാനന്തവാടി ജി. വി. എച്ച്. എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ചെയർമാനുമായ ഡോ.റാഷിദ്‌ ഗസ്സാലി സമ്മാനങ്ങൾ വിതരണം ചെയ്തു.

 

310 സ്റ്റേജ് -സ്റ്റേജിതര മത്സരയിനങ്ങളിൽ മൂവായിരത്തോളം കലാ പ്രതിഭകളാണ് റവന്യൂ ജില്ലാ കലോത്സവത്തിൽ മാറ്റുരച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള സംഗീത നാടക അക്കാദമി അവാർസ് ജേതാവ് ജോൺസൺ ഐക്കര, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ, മാനന്തവാടി ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ, മാനന്തവാടി നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ ഹസീന,

മാനന്തവാടി എ.ഇ.ഒമാരായ എം. സുനിൽകുമാർ, ടി ബാബു, ബി.ജെ ഷിജിത, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.സി തോമസ്, വൈസ് പ്രിൻസിപ്പൽ കെ.കെ സുരേഷ് കുമാർ, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *