തദ്ദേശതിരെഞ്ഞെടുപ്പ് : എസ്.വൈ.എസ് ഗ്രാമചർച്ച സംഘടിപ്പിച്ചു 

പന്തിപ്പൊയിൽ: ആസന്നമായ തദ്ദേശ തിരെഞ്ഞെടുപ്പിന്റെ മുന്നോടിയായി

എസ്.വൈ.എസിന്റെ ആഭിമുഖ്യത്തിൽ പന്തിപ്പൊയിലിൽ മുഴുവൻ മുന്നണി സ്ഥാനാർഥികളേയും പങ്കെടുപ്പിച്ച്കൊണ്ട് സംഘടിപ്പിച്ച ഗ്രാമ വികസന ചർച്ച വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പന്തിപ്പൊയിൽ ദാറുസ്സലാം സുന്നി മഹല്ല് പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു.

ഗഫൂർ അഹ്സനി, മമ്മൂട്ടി പി. സി, പോള മുഹമ്മദ്‌, മൊയ്തു ഓണിമേൽ, ഗഫൂർ പയേരി, കെ. കെ മമ്മൂട്ടി, കെ രവീന്ദ്രൻ, പി. പി തങ്കച്ചൻ, അലി മാഷ്, അമീൻ ഇസത്ത് ലത്തീഫി,മമ്മൂട്ടി കെ,തുടങ്ങിയവർ പ്രസംഗിച്ചു.

എസ്.വൈ.എസ് സാന്ത്വനം യൂണിറ്റിന്റെ നേതൃത്വത്തിൽ

ഡയാലിസിസ് &മെഡിക്കൽ കാർഡിന്റെ വിതരണവും ചടങ്ങിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *