ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇ നങ്ങളിലും സ്വർണ്ണമെഡൽ നേടി സഹോദരിമാർ

പുൽപ്പള്ളി : ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇ നങ്ങളിലും സ്വർണ്ണമെഡൽ നേടി സഹോദരിമാർ.
35 -ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വർണ മെഡൽ കരസ്ഥമാക്കി സഹോദരിമാരായ ദേവനന്ദ ബിജുവും, ആര്യനന്ദ ബിജുവും.
പുൽപ്പള്ളി അലൻ തിലക് കരാട്ടെ സ്കൂളിലെ ക്യോഷി പി. വി സുരേഷാണ് ഇവരുടെ പരിശിലകൻ.
പുൽപ്പളളി വിജയ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ, എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആര്യനന്ദ.
പുൽപ്പള്ളി, വേലിയമ്പം വരിക്കോടൻ വീട്ടിൽ ബിജു , ഷെമീന ദമ്പതി ക്കളുടെ മക്കളാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *