അഴിമതിരഹിത വികസനം; ജനകീയ പ്രശ്നങ്ങളിൽ ഇടപെടും: എസ്ഡിപിഐ മാനന്തവാടി മണ്ഡലം സ്ഥാനാർഥി സംഗമം

മാനന്തവാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരാനായി SDPI മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വ്യാപാരഭവനിൽ സ്ഥാനാർഥി സംഗമം സംഘടിപ്പിച്ചു. മാനന്തവാടി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ സ്ഥാനാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.

സംഗമം SDPI സംസ്ഥാന ട്രഷറർ എൻ.കെ. റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. അഴിമതിയില്ലാത്ത വികസനം, ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്തൽ, പൊതുജനപ്രശ്നങ്ങളിൽ സജീവമായി ഇടപെടൽ എന്നിവയാണ് SDPI മുന്നോട്ടുവെക്കുന്ന പ്രധാന പ്രതിബദ്ധതയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ SDPI ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ, ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി. സിദ്ധീഖ്, മഹ്‌റൂഫ് കെ., ജില്ലാ സെക്രട്ടറിമാരായ എസ്. മുനീർ, സൽമ അഷ്‌റഫ്‌, ബബിത ശ്രീനു, ജില്ലാ കമ്മിറ്റിയംഗം ഇ. ഉസ്മാൻ, മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ., സെക്രട്ടറി സജീർ എം.ടി., ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ. തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *