മീനങ്ങാടി: മീനങ്ങാടി മലബാർ സൈനിക അക്കാദമിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ സേനയിലേക്ക് സെലക്ഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെ ആദരിക്കുകയും, അവർക്ക് അനുമോദന യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ മിൽമ്മ ചെയർമാൻ പി .ടി ഗോപാലകുറുപ്പ്, മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ എസ് ഐ സന്തോഷ്, എ എസ് ഐ സാദിക്ക് എന്നിവർ ഉദ്യോഗാർത്ഥികൾക്ക് ഉപഹാരം നൽകി സംസാരിച്ചു.
മുൻ കരസേന ഉദ്യോഗസ്ഥരും മലബാർ സൈനിക അക്കാദമിയിലെ പരിശീലകരുമായ ജോജി ജോസ്, തോമസ് കുരിയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
